
സാധനങ്ങൾ വാങ്ങിയതിന്റെ പണം ചോദിച്ചതിലുള്ള വിരോധം; കത്തിയുമായി ബേക്കറിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പാലാ ളാലം സ്വദേശി പിടിയിൽ; പ്രതി ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആൾ
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ ബേക്കറിയിൽ കത്തിയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല വീട്ടിൽ ജോർജ് മകൻ ജോജോ ജോർജ് (27) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് പാലാ പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശി കടയിലെ ജീവനക്കാരെയും, കടയുടമയെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞദിവസം ഈ ബേക്കറിയിൽ നിന്നും ജോജോ സാധനങ്ങൾ വാങ്ങിയതിന്റെ പൈസ കടയുടമ ചോദിച്ചതിലുള്ള വിരോധം മൂലമാണ് ഇയാൾ കത്തിയുമായി എത്തി ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉടമയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ജോജോ ജോർജ് പാലാ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ പി ടോംസൺ, സി.പി.ഓ മാരായ ആരണ്യ മോഹൻ, ശ്യാംലാൽ, ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.