video
play-sharp-fill
കണ്ണില്ലാത്ത ക്രൂരത….!  കീറിയ നോട്ട് നല്‍കിയെന്ന് പറഞ്ഞ് പതിമൂന്നുകാരനെ  പൊരിവെയിലത്ത് കെഎസ്ആ‌‌ര്‍ടിസി ബസില്‍ നിന്നിറക്കിവിട്ട് വനിതാ കണ്ടക്‌ടർ

കണ്ണില്ലാത്ത ക്രൂരത….! കീറിയ നോട്ട് നല്‍കിയെന്ന് പറഞ്ഞ് പതിമൂന്നുകാരനെ പൊരിവെയിലത്ത് കെഎസ്ആ‌‌ര്‍ടിസി ബസില്‍ നിന്നിറക്കിവിട്ട് വനിതാ കണ്ടക്‌ടർ

സ്വന്തം ലേഖിക

തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയെന്ന് പറഞ്ഞ് പതിമൂന്നുകാരനെ കെ എസ് ആ‌‌ര്‍ ടി സി ബസില്‍ നിന്നിറക്കിവിട്ടു.

20 രൂപയുടെ നോട്ട് കീറിയിരിക്കുന്നെന്ന് പറഞ്ഞ് വനിതാ കണ്ടക്‌ടര്‍ കുട്ടിയെ നട്ടുച്ചയ്ക്ക് നടുറോഡില്‍ ഇറക്കിവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ കഴിഞ്ഞുവരികയായിരുന്നു കുട്ടി. ചാക്ക ബൈപ്പാസില്‍ നിന്നാണ് ബസില്‍ കയറിയത്. ടിക്കറ്റ് എടുക്കുന്നതിനായി 20 രൂപ നോട്ട് നല്‍കിയപ്പോള്‍ കീറിയിരിക്കുന്നെന്ന് കണ്ടക്‌ടര്‍ പറഞ്ഞു.

കയ്യില്‍ വേറെ പൈസില്ലെന്ന് പറഞ്ഞപ്പോള്‍ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ ബസില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

വിളിച്ചുകൊണ്ട് പോകാനായി പിതാവിന് വരാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടും കണ്ടക്‌ടര്‍ കേട്ടില്ല. ഉച്ചനേരം കുട്ടിയെ പൊരിവെയിലത്ത് ഇറക്കിവിടുകയായിരുന്നു.

തുടര്‍ന്ന് അരമണിക്കൂര്‍ റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് അതുവഴി വന്ന വണ്ടിയില്‍ കൈകാണിച്ച്‌ കയറി ചാക്കയില്‍ വന്നിറങ്ങുകയായിരുന്നെന്ന് കുട്ടി പറയുന്നു. ശേഷം വീട്ടിലേയ്ക്ക് നടന്നുപോയെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.