video
play-sharp-fill
പിഎസ് സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോ​ഗ്യതയും; നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഹാജരാക്കേണ്ടതില്ല..!

പിഎസ് സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോ​ഗ്യതയും; നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഹാജരാക്കേണ്ടതില്ല..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും.

ഉയർന്ന യോഗ്യതകൾ സംബന്ധിച്ച വിശദാംശംകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷി സംവരണമുള്ള തസ്തികകളിൽ ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച് പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടർ ഒപ്പിട്ട നിർദിഷ്ട മാതൃകയിലുള്ള ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഒപ്പം ഡിസെബിലിറ്റി സർട്ടിഫിക്കറ്റും നൽകണം.

ഭിന്നശേഷിക്കാർക്കുള്ള നാലു ശതമാനം സംവരണം ബാധകമാക്കിയ തസ്തികകളിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർ കമീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഈ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

Tags :