video
play-sharp-fill

കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; മുഖ്യ ആസൂത്രകന്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരൻ; പ്രതികൾ അറസ്റ്റിൽ

കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; മുഖ്യ ആസൂത്രകന്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരൻ; പ്രതികൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ തൗഫീഖ് ആണ് കവര്‍ച്ചയിലെ മുഖ്യ ആസൂത്രകന്‍ എന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ മോഷ്ടിച്ച സ്വര്‍ണം സ്വർണം വിൽക്കാൻ സഹായിച്ച വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34), വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ പിടികൂടിയതിൽ നിന്നാണ് മുഖ്യപ്രതികളിലേക്കുള്ള സൂചന ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍മണ്ഡപം പ്രതിഭാനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ അന്‍സാരി മന്‍സിലിലാണ് മാർച്ച്‌ 13നാണ് മോഷണം നടന്നത്. 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. ഷെഫീനയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി തുണിവായിൽ തിരുകികയറുകൊണ്ട്‌ കെട്ടിയിട്ടായിരുന്നു മോഷണം. സ്വർണം 18,55,000- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പിടിയിലായവർ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷ കണ്ടെത്തുകയും പ്രതികള്‍ പിന്നീട് കാറില്‍ രക്ഷപ്പെട്ടതായും കണ്ടെത്തി. കാറിന്റെ ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ച് നിര്‍ണായക തുമ്പ് ലഭിച്ചത്.

Tags :