video
play-sharp-fill

കറുകച്ചാൽ അരീക്കൽ വളവിൽ വാഹനാപകടം ; നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് നെടുംകുന്നം സ്വദേശി

കറുകച്ചാൽ അരീക്കൽ വളവിൽ വാഹനാപകടം ; നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് നെടുംകുന്നം സ്വദേശി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :കറുകച്ചാൽ അരീക്കൽ വളവിലുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം.നെടുംകുന്നം സ്വദേശിയായ ജിത്തുവാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെയായിരുന്നു അപകടം. പുലർച്ചെ പത്രവിതരണത്തിന് പോയ ജിത്തുവിന്റെ ബൈക്ക് അരീക്കൽ വളവിൽ നിയന്ത്രണംവിട്ട എതിർദിശയിലെത്തിയ ടോറസ് ലോറിയ്ക്ക് അടിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിത്തുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതായി ദൃശ്യങ്ങളിൽ കാണാം. അപകടത്തെത്തുടർന്ന് റോഡിൽ കിടന്ന ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടത്തെ തുടർന്നു ലോറി പൊലീസ് കസ്റ്റിഡിയിൽ എടുത്തു. ജിത്തുവിന്റെ പിതാവ് ജോണി. മാതാവ് പരേതയായ കുഞ്ഞുമോൾ. സഹോദരൻ ജെറിൻ (ജോമോൻ പി.ജെ).