video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMain'പ്രസ്താവനയില്‍ ഖേദമില്ല..'; കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയേണ്ടത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്; പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന്...

‘പ്രസ്താവനയില്‍ ഖേദമില്ല..’; കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയേണ്ടത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്; പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയെന്ന് ബിഷപ്പ് പാംപ്ലാനി

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: കര്‍ഷക യോഗത്തിലെ ‘ബിജെപി വാഗ്ദാന’ പ്രസ്താവനയില്‍ ഖേദമില്ലെന്ന് തലശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പാംപ്ലാനി പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതില്‍ സന്തോഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ കര്‍ഷകരുടെ വിഷമങ്ങള്‍ ചര്‍ച്ചയാകുന്നില്ലായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം പ്രശ്നങ്ങള്‍ അന്വേഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു.

പ്രസ്താവനയുടെ ഉദ്ദേശം ഉടനെ ബിജെപി എംപി ഉണ്ടാകുമെന്നല്ല. കര്‍ഷകരുടെ നിലവിലെ പ്രശ്നങ്ങള്‍ നിരവധിയാണ്. വിലത്തകര്‍ച്ച, വന്യമൃഗശല്യം, കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കുന്നു, കര്‍ഷകരെ തെരുവിലിറക്കുമെന്ന സാഹചര്യം, ഇതെല്ലാം പറയേണ്ടത് കേന്ദ്ര സര്‍ക്കാരിനോടാണ്.

പ്രസ്താവന തെറ്റായി തോനുന്നില്ല. കര്‍ഷകരെ കബളിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. കര്‍ഷകരുടെ ശബ്ദമായാണ് ആ വിഷയം താന്‍ അവതരിപ്പിക്കുന്നത്. അതിനെ ക്രൈസ്തവരും ബിജെപിയും തമ്മില്‍ അലയന്‍സായെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു. സംസാരിക്കുന്നത് സഭയുടെ പ്രതിനിധിയായല്ലെന്നും കര്‍ഷകരിലൊരാളായാണെന്നും താനും ഒരു കര്‍ഷകനാണെന്നും പാംപ്ലാനി പറഞ്ഞു.

ഉത്തരേന്ത്യയില്‍ സ്റ്റാന്‍സ്വാമിയടക്കമുള്ള പുരോഹിതര്‍ ആക്രമിക്കപ്പെടുന്നതിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ നിങ്ങളെന്തിനാണ് ചെക്കോസ്ലോവാക്യയിലെയും നിക്കരാഗ്വേയിലെയും കാര്യം പറയുന്നതെന്ന ശ്രീനിവാസന്‍ സിനിമയിലെ ഡയലോഗും അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോണ്‍ഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല, ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താന്‍ കഴിയുന്ന രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടാണ് അത് പറയേണ്ടത്. അല്ലാതെ പള്ളി ആക്രമിക്കുന്ന സങ്കികളോടും അവരുടെ ഗുണ്ടായിസത്തോടുമല്ല താന്‍ സംസാരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments