പേനയുടെ റീഫിലിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം..! കരിപ്പൂർ വിമാനത്താവളത്തിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി..! മൂന്നുപേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി.

ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ എന്നിവരാണ് കസ്റ്റംസ് പിടികൂടി.

പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.