play-sharp-fill
കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ്ണ വേട്ട; 53 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി; ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ്ണ വേട്ട; 53 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി; ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.

ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്ന് കസ്റ്റംസ് 53,59,590 രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് സ്വര്‍ണ്ണവേട്ട തുടരുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കടത്തിക്കൊണ്ട് വന്ന 297 കോടിയുടെ സ്വര്‍ണമെന്ന് കണക്കുകള്‍ പറയുന്നു.

2019 മുതല്‍ 2002 നവംബര്‍ മാസം വരെയുള്ള കണക്കാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2019 ല്‍ 443 കേസുകളും 2020 ല്‍ 258 കേസുകളും 2021ല്‍ 285 കേസുകളും 2022 നവംബര്‍ വരെ 249 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2019 ല്‍ 212.29 കിലോ, 2020 ല്‍ 137.26 കിലോ, 2021 ല്‍ 211.23 കിലോ 2022 ല്‍ 194.20 കിലോ എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്.