play-sharp-fill
ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണം; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ഭാര്യ; സംഭവിച്ചത് തുറന്ന് പറഞ്ഞ് ലക്ഷ്മി…..!

ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണം; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ഭാര്യ; സംഭവിച്ചത് തുറന്ന് പറഞ്ഞ് ലക്ഷ്മി…..!

സ്വന്തം ലേഖിക

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍, മകള്‍ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ മൗനം വെടിഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി.

അപകടം നടക്കുമ്പോള്‍ കാര്‍ അമിത വേഗത്തിലായിരുന്നെന്ന് ലക്ഷ്മിയുടെ മൊഴി. നാല് വര്‍ഷം മുന്‍പ് നടന്ന അപകടത്തെ കുറിച്ച്‌ ഇതാദ്യമായാണ് ലക്ഷ്മി പ്രതികരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ലക്ഷ്മി സംഭവത്തെ കുറിച്ച്‌ പറയുന്നത്. കാറോടിച്ചിരുന്നത് കേസിലെ ഏക പ്രതി പാലക്കാട് സ്വദേശി അര്‍ജുന്‍ നാരായണനാണ്. ഇയാളെ ലക്ഷ്മി തിരിച്ചറിഞ്ഞു.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ പേരിലുള്ള നേര്‍ച്ചയ്ക്കായി പോയപ്പോള്‍ പള്ളിപ്പുറത്ത് വെച്ച്‌ അപകടത്തില്‍പ്പെട്ടുവെന്നാണ് ലക്ഷ്മി പറയുന്നത്.

അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതില്‍ ദുരൂഹതയില്ലെന്നും ലക്ഷ്മി കോടതിയില്‍ മൊഴി നല്‍കി.