ബാഗ് നിറയെ മദ്യകുപ്പികൾ…! ഗോവയില്‍ നിന്നും കേരളത്തിലേക്ക് ഇരുപത്തിരണ്ടുകാരി മടങ്ങിയത് 279 കുപ്പി മദ്യവുമായി; ബാഗിൽ ഒളിപ്പിച്ച മദ്യകുപ്പികള്‍ കണ്ടെത്തിയത് ആര്‍പിഎഫിൻ്റെ പരിശോധനയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: ട്രെയിനില്‍ ഗോവയില്‍ നിന്നും തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി പിടിയിലായി.

ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണിയാണ് ( 22) പിടിയിലായത്. ഗോവയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തൃശൂര്‍ ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാഗില്‍ ഒളിപ്പിച്ച മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 ബോട്ടിലുമാണ് പിടിച്ചെടുത്തത്.

27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആര്‍.പി.എഫ് അറിയിച്ചു. ആര്‍.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പിടികൂടിയ മദ്യവും പ്രതിയെയും എക്‌സൈസിന് കൈമാറി.

തൃശൂരില്‍ ആര്‍ക്കായാണ് മദ്യമെത്തിച്ചതെന്നത് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.