കോട്ടയം പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ  മോഷണം..! ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കും കവർന്നു..!പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ മോഷണം..! ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കും കവർന്നു..!പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിലെ പ്രതികള്‍ക്കായി അന്വേഷണം ഊർജിതം.കവർച്ചയ്ക്ക് ശേഷം പ്രതികൾ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായാണ് മുങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പമ്പിൽ മോഷണം നടന്നത്. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമാണ് മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങൂർ റൂട്ടിൽ പ്രവർത്തിക്കുന്ന തെക്കേത്ത് രാജഗോപാലിന്റെ ഉടമസ്ഥതയിലുള്ള പള്ളിക്കത്തോട് ഫ്യൂവൽസ് പമ്പിലാണു മോഷണം. കഴിഞ്ഞ ദിവസം രാത്രി 11 നും 12നും ഇടയിലാണു സംഭവം.

രാത്രി 10 മണിയോടെയാണ് ജീവനക്കാർ പമ്പ് അടിച്ചതിനു ശേഷം മടങ്ങിയത്. തുടര്‍ന്ന് അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ ജീവനക്കാരില്‍ രണ്ട് പേര്‍ പമ്പിന് മുന്നിലൂടെ കടന്ന് പോയിരുന്നു. ഈ സമയം പമ്പിലെ ലൈറ്റുകള്‍ അണഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

വിവരം ഉടനെ പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ പരിശോധയിലാണ് മോഷണം നടന്നുവെന്ന് വ്യക്തമായത്.

പൊലീസെത്തിയപ്പോൾ പമ്പിന്‍റെ ഓഫീസ് വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടതായി പമ്പ് ഉടമ അറിയിച്ചു.ക്യാമറ തിരിച്ചു വച്ച നിലയിലായിരുന്നു. ഓഫിസിന്റെ പ്രധാന വാതിൽ കുത്തി തുറന്നാണു മോഷ്ടാവ് അകത്തു കയറിയത്.

സിസിടിവി ക്യാമറകളുടെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും മോഷ്ടാക്കൾ കടത്തികൊണ്ടുപോയി. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് നന്നായി അറിയുന്നവരായിരിക്കാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ അന്വേഷണം.പള്ളിക്കത്തോട് എസ്എച്ച്ഒ ഇ.അജീബിന്റെ നേതൃത്വത്തിലാണ് അന്വേഷണം.