ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? അറിയാം വൃക്കകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന പത്ത് ശീലങ്ങൾ..!

ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? അറിയാം വൃക്കകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന പത്ത് ശീലങ്ങൾ..!

Spread the love

സ്വന്തം ലേഖകൻ

വൃക്കകള്‍ നമ്മുടെ ശരീരത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകള്‍. ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളുമെല്ലാം രക്തത്തില്‍ നിന്ന് അരിച്ചു മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകള്‍.

വൃക്കകള്‍ തകരാറിലാകുന്നത് ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടി പല വിധ രോഗസങ്കീര്‍ണതകള്‍ക്ക് കാരണമാകാം. ഇനി പറയുന്ന പത്ത് ശീലങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.വേദനസംഹാരികളുടെ അമിത ഉപയോഗം
തലവേദന, തൊണ്ടവേദന എന്നെല്ലാം പറഞ്ഞ് ഡോക്ടറെ കാണാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വേദനസംഹാരികളും ആന്‍റിബയോട്ടിക്കുകളുമെല്ലാം വാങ്ങി കഴിക്കുന്നത് വൃക്കകള്‍ക്ക് നാശം വരുത്തും.

2. ഉയര്‍ന്ന തോതിലുള്ള ഉപ്പിന്‍റെ ഉപയോഗം
അമിതമായ അളവില്‍ ഉപ്പ് ചേര്‍ന്ന ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തും. ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകള്‍ക്കും കേടാണ്. ഉപ്പിന് പകരം ഭക്ഷണത്തിന് രുചി കൂട്ടാന്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
3. അമിതമായ പഞ്ചസാര
അമിതമായ പഞ്ചസാരയുടെയും കുക്കികളുടെയും മറ്റും ഉപയോഗം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രമേഹം വൃക്കകള്‍ക്കും കേടാണ്.

4. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍
ശരീരത്തിന്‍റെ ജലാംശം നിലനിര്‍ത്തേണ്ടത് വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വെള്ളം ശരീരത്തില്‍ നിന്ന് സോഡിയവും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാന്‍ സഹായിക്കും. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാതിരിക്കാനും വെള്ളം കുടി അത്യാവശ്യമാണ്. ആരോഗ്യകരമായ വൃക്കകളുള്ളവര്‍ ദിവസം 3-4 ലീറ്റര്‍ വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വൃക്കകള്‍ക്ക് പ്രശ്നമുള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുടിക്കുന്ന വെള്ളത്തിന്‍റെ തോത് പരിമിതപ്പെടുത്തേണ്ടതാണ്.

5. സംസ്കരിച്ച ഭക്ഷണം നിത്യവും കഴിക്കുന്നത്
സോഡിയവും ഫോസ്ഫറസും അമിതമായി അടങ്ങിയ സംസ്കരിച്ച ഭക്ഷണം വൃക്കരോഗങ്ങളുള്ളവരെ പ്രതികൂലമായി ബാധിക്കാം. വൃക്ക രോഗമില്ലാത്തവരിലും സംസ്കരിച്ച ഭക്ഷണവിഭവങ്ങളുടെ നിത്യവുമുള്ള ഉപയോഗം ഹൈപ്പര്‍ടെന്‍ഷന്‍, വൃക്ക പ്രശ്നങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകാം.

6. ആവശ്യത്തിന് ഉറക്കമില്ലായ്മ
രാത്രിയില്‍ നാം ഉറങ്ങുമ്പോഴാണ് വൃക്കകള്‍ ശരീരത്തിന്‍റെ ശുദ്ധീകരണപ്രക്രിയ നടത്തുന്നത്. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥയും താളംതെറ്റിയ ഉറക്ക സമയങ്ങളും വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താം.

7. പുകവലി
പുകവലി ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല വൃക്കകളെയും തകരാറിലാക്കാം. വൃക്കനാശത്തിന്‍റെ ലക്ഷണമായ മൂത്രത്തില്‍ പ്രോട്ടീന്‍ വരുന്ന അവസ്ഥ പുകവലിക്കാരിലാണ് കൂടുതല്‍ കാണപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

8. അമിത മദ്യപാനം
ദിവസം നാല് ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കുന്നത് ക്രോണിക് കിഡ്നി രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം പരിധി വിടുന്നത് യൂറിക് ആസിഡ് ഉൽപാദനത്തിന്‍റെ തോത് ഉയര്‍ത്തുകയും അത് വൃക്കകളെ ബാധിച്ച് തുടങ്ങുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒത്തു ചേരുന്നവരില്‍ വൃക്കകള്‍ പലപ്പോഴും അപകടാവസ്ഥയിലായിരിക്കും.

9.അമിതമായ മാംസം
മാംസത്തിലെ പ്രോട്ടീന്‍ രക്തത്തില്‍ ഉയര്‍ന്ന തോതിലുള്ള ആസിഡിന് കാരണമാകുന്നത് അസിഡോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. രക്തത്തില്‍ നിന്ന് ആസിഡുകള്‍ നീക്കം ചെയ്യാന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുന്ന രോഗമാണ് അസിഡോസിസ്. മാംസത്തിനൊപ്പം പഴങ്ങളും പച്ചക്കറികളും ചേരുന്ന സമീകൃത ആഹാരം വേണം തിരഞ്ഞെടുക്കാന്‍.

10. വ്യായാമം ഇല്ലായ്മ
ഒരിടത്ത് ദീര്‍ഘനേരം ചലനങ്ങളില്ലാതിരിക്കുന്നത് വൃക്കകള്‍ക്ക് ദോഷം ചെയ്യും. വ്യായാമമില്ലാത്ത അലസമായ ജീവിതശൈലി വൃക്കകളെ അപകടപ്പെടുത്തുന്നതാണ്.

Tags :