
ജി 20 ഉച്ചകോടി;കുമരകത്ത് ഒരുക്കം തകൃതി; ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തി
സ്വന്തം ലേഖകൻ
കോട്ടയം : ഈ മാസം അവസാനം ആരംഭിക്കുന്ന ജി 20 ഉച്ചകോടിയോടനുബന്ധിച്ചുഉള്ള സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തി; സന്ദര്‍ശനം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ
ഈ മാസം അവസാനം ആരംഭിക്കുന്ന ജി ട്വന്റി ഉച്ചകോടിയോടനുബന്ധിച്ചുഉള്ള സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി .20 സെക്യൂരിറ്റി ഡിവിഷൻ ജോയിന്റ് സെക്രട്ടറി ഭാവ്ന സക്സേന ഐ.പി.എസ്, ജി 20 സെക്യൂരിറ്റി ഡിവിഷൻ ഡെപ്യൂട്ടി സെക്രട്ടറി ഇമ് ലി വബാങ്ങ് , എം ഇ എ അണ്ടർ സെക്രട്ടറി ഉപാസന മൊഹപത്ര ,എം ഇ എ അണ്ടർ സെക്രട്ടറി ചിത്ര അഹലാവത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ജി20 ഉച്ചകോടി നടക്കുന്ന കൺവെൻഷൻ സെന്ററും 200 ഓളം പ്രതിനിധികൾ തങ്ങുന്ന റിസോർട്ടുകളിലുമായാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സന്ദർശനം നടത്തിയത്.