ആറു ദിവസം മുൻപ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ബംഗളൂരു മൈസൂർ എക്സ്പ്രസ്സ് വേയിൽ വെള്ളക്കെട്ട്;

ആറു ദിവസം മുൻപ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ബംഗളൂരു മൈസൂർ എക്സ്പ്രസ്സ് വേയിൽ വെള്ളക്കെട്ട്;

സ്വന്തം ലേഖകൻ
ബംഗളൂരു: ഒരാഴ്ചക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളൂരു മൈസൂർ എക്സ്പ്രസ്സ്
വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി പെയ്ത നേരിയ മഴ വെള്ളക്കെട്ടുണ്ടാവാനും ഗതാഗതം മന്ദഗതിയിലാകാനും കാരണമായി.

രാമനഗരയ്ക്കും ബിഡഡിക്കുമിടയിൽ സംഘബസവന ദോഡിക്ക് സമീപമുള്ള അണ്ടർ പാർസിന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളം പോകുന്നതിനായി ചാലുകൾ ഉണ്ടാക്കിയിരുന്നെന്നും എന്നാൽ ഗ്രാമവാസികൾ ചെളി ഉപയോഗിച്ച് തടഞ്ഞെന്നുമാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും ഇതേ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി എക്സ്പ്രസ് വേ സന്ദർശിച്ചപ്പോൾ വെള്ളക്കെട്ടിന്റെ കാരണം പരിശോധിച്ചു വരികയാണെന്നായിരുന്നു നൽകിയ വിശദീകരണം. ഇത് ആവർത്തിക്കില്ലെന്നും അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

മാർച്ച് 12നാണ് പ്രധാനമന്ത്രി 118 എക്സ്പ്രസ്സ് വേ ഉദ്ഘാടനം ചെയ്തത്.
ബംഗളൂരുവിൽ നിന്ന് മൈസൂരിൽ എത്താൻ വെറും മൂന്നേ മുക്കാൽ മണിക്കൂർ കൊണ്ട് സാധിക്കും എന്നാണ് ഉദ്യോഗസ്ഥരുടെ അവകാശവാദം. 8480 കോടി രൂപയുടെ പദ്ധതിയിൽ എൻഎച്ച് – 275ൽ വരുന്ന ബംഗളൂരു നിധാഖട്ട മൈസൂർ ആറുവരി പാതയും ഉൾപ്പെടുന്നു. കൂടാതെ എൻഎച്ച്എഐ ചൊവ്വാഴ്ച ടോൾ പിരിവ് ആരംഭിച്ചിരുന്നു. റോഡ് പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിൽ ജനതാദൾ ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ പ്രതിഷേധിച്ചിരുന്നു.