play-sharp-fill
ട്രെയിനിൽ വെച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍; സംഭവം രാജധാനി എക്സ്പ്രസിൽ; പീഡനത്തിനിരയായത് തിരുവനന്തപുരം  സ്വദേശിനി

ട്രെയിനിൽ വെച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍; സംഭവം രാജധാനി എക്സ്പ്രസിൽ; പീഡനത്തിനിരയായത് തിരുവനന്തപുരം സ്വദേശിനി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രെയിനിൽ വെച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍.പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം.

മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയായ തിരുവനന്തപുരം
സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്. ജമ്മു കശ്മീരിൽ സൈനികനായ പ്രതീഷ് വധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണ് പീഡനം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്.

ഉഡുപ്പിയിൽ നിന്നും കയറിയ യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് നിർബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയും ആയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.