പാലാ പ്രവിത്താനത്ത് വാഹനാപകടം; ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് പ്രവിത്താനം സ്വദേശിയായ 22കാരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ : പാലാ പ്രവിത്താനം ടൗണിന് സമീപം ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം .പ്രവിത്താനം ചൂണ്ടച്ചേരി റോഡിലായിരുന്നു അപകടം.ടോറസിൻ്റെ പിന്നാലെ വന്ന വാഹനം ഓവർ ടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹർഷലിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങി.സംഭവ സ്ഥലത്ത് തന്നെ ഹർഷൽ മരിച്ചു.

പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.