play-sharp-fill
മനോരമ വിട്ട് അയപ്പദാസ് സാറ്റ്ലൈറ്റ് ചാനലായി മാറുന്ന ദ ഫോര്‍ത്തിലേക്ക്;  അഭിലാഷും മാറിയേക്കും; നിഷ പുരുഷോത്തമന് വേണ്ടിയും ചരട് വലി; പുതിയ മാനേജ്മെന്റിന് കീഴില്‍ റിപ്പോർട്ടർ ചാനലും തങ്ങളുടെ കൂടാരത്തിലേക്ക് പ്രമുഖരെ എത്തിക്കാന്‍ ശ്രമം; 24 ന്യൂസ് ചാനലില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട സുജയ പാര്‍വതിയും റിപ്പോര്‍ട്ടറിലിലേക്ക്; കൂടുമാറ്റം കൊഴുക്കുമ്പോൾ മലയാളത്തിലെ ടെലിവിഷന്‍ ന്യൂസ് ചാനല്‍ മുഖങ്ങളില്‍ വീണ്ടും വൻ മാറ്റങ്ങൾ….!

മനോരമ വിട്ട് അയപ്പദാസ് സാറ്റ്ലൈറ്റ് ചാനലായി മാറുന്ന ദ ഫോര്‍ത്തിലേക്ക്; അഭിലാഷും മാറിയേക്കും; നിഷ പുരുഷോത്തമന് വേണ്ടിയും ചരട് വലി; പുതിയ മാനേജ്മെന്റിന് കീഴില്‍ റിപ്പോർട്ടർ ചാനലും തങ്ങളുടെ കൂടാരത്തിലേക്ക് പ്രമുഖരെ എത്തിക്കാന്‍ ശ്രമം; 24 ന്യൂസ് ചാനലില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട സുജയ പാര്‍വതിയും റിപ്പോര്‍ട്ടറിലിലേക്ക്; കൂടുമാറ്റം കൊഴുക്കുമ്പോൾ മലയാളത്തിലെ ടെലിവിഷന്‍ ന്യൂസ് ചാനല്‍ മുഖങ്ങളില്‍ വീണ്ടും വൻ മാറ്റങ്ങൾ….!

സ്വന്തം ലേഖിക

തിരുവനന്തപുരം: മലയാളത്തിലെ ടെലിവിഷന്‍ ന്യൂസ് ചാനല്‍ മുഖങ്ങളില്‍ വീണ്ടും മാറ്റം വരുന്നു.

നിലവില്‍ ഓണ്‍ലൈന്‍ ചാനലായി പ്രവര്‍ത്തിക്കുന്ന ദ ഫോര്‍ത്ത് സാറ്റ്ലൈറ്റ് ചാനലായി മാറുന്നതോട് കൂടി പ്രമുഖരായ നിരവധി മാധ്യമപ്രവര്‍ത്തകരാണ് അവിടേക്ക് എത്തിച്ചേരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ മാനേജ്മെന്റിന് കീഴില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടറും തങ്ങളുടെ കൂടാരത്തിലേക്ക് പ്രമുഖരായ പലരേയും എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അയ്യപ്പദാസ്, സ്മൃതി പരുത്തിക്കാട്, അരുണ്‍കുമാര്‍, അഭിലാഷ് മോഹന്‍, നിഷ പുരുഷോത്തമന്‍ തുടങ്ങിയ പ്രമുഖര്‍ നിലവിലെ ചാനലുകള്‍ വിടുമെന്നാണ് സൂചന. ഇതില്‍ തന്നെ ചിലര്‍ ഇതിനോടകം തന്നെ രാജി പ്രഖ്യാപിച്ചിട്ടുമുണ്ട്.

മനോരമ ന്യൂസ് ചാനലിന്റെ പ്രധാന മുഖങ്ങളില്‍ ഒരാളായ അയ്യപ്പദാസ് ചാനലില്‍ നിന്നും രാജി പ്രഖ്യാപിച്ച്‌ കഴിഞ്ഞു. നിലവില്‍ നോട്ടീസ് പിരീയഡിലാണ് അദ്ദേഹം മനോരമയില്‍ പ്രവര്‍ത്തിക്കുന്നത്. മനോരമ വിടുന്ന അയ്യപ്പദാസ് സാറ്റ്ലൈറ്റ് ചാനലായി മാറാന്‍ പോവുന്ന ഫോര്‍ത്തിലേക്കാണ് പോവുന്നത്. ഫോര്‍ത്തില്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക. ചാനലിന്റെ രൂപീകരണ സമയത്ത് കൂടെയുണ്ടായിരുന്ന ജോര്‍ജ് പുളിക്കന്‍ അടുത്തിടെ ഫോര്‍ത്തിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ പദവി രാജിവെച്ചിരുന്നു.

24 ന്യൂസ് ചാനലില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട സുജയ പാര്‍വതി റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് എത്തുമെന്നാണ് സൂചന. ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന സുജയക്കെതിരെ ചാനല്‍ നടപടിയെടുത്തതിന് പിന്നില്‍ വിവധ കാരണങ്ങളാണ് പറയപ്പെടുന്നത്. സംഘപരിവാര്‍ ബന്ധമുള്ള തൊഴിലാളി സംഘടനയായ ബി എം എസിന്‍റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സുജയ നടത്തിയ പരാമര്‍ശങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

നികേഷ് കുമാറില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ മാംഗോ ഫെറോ എന്ന ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനി ഏറ്റെടുത്തിരിക്കുകയാണ്. വയനാട് സ്വദേശികളായ കമ്ബനി ഉടമകളായ സഹോദരങ്ങള്‍ക്കെതിരെ നേരത്തെ ചില കേസുകള്‍ രജിസ്ട്രര്‍ ചെയ്യുകയും അതില്‍ അന്വേഷണം നടത്തി വരികയും ചെയ്യുന്നുണ്ട്. നികേഷ് ഒഴിയുന്നതോടെ ചാനല്‍ മേധാവി സ്ഥാനത്തേക്ക് അരുണ്‍ കുമാര്‍ എത്തിയേക്കും.

അധ്യാപകന്‍ കൂടിയായ അരുണ്‍ കുമാര്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ അടുത്തിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ വിഭാഗം ഹെഡായി ചുമതലയേല്‍ക്കുകുയം ചെയ്തിട്ടുണ്ട്. മീഡിയ വണ്ണില്‍ നിന്നും രാജിവെച്ചെത്തുന്ന സ്മൃതി പരുത്തിക്കാടും റിപ്പോര്‍ട്ടറില്‍ സുപ്രധാന പദവിയില്‍ ഉണ്ടാവും. മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ പദവിയില്‍ നിന്നുമായിരുന്നു സ്മൃതി മീഡിയ വണ്ണിലേക്ക് എത്തിയത്.

മാതൃഭൂമിയില്‍ നിന്നും അനീഷ് ബര്‍സോമും രാജിവെച്ച്‌ ഫോര്‍ത്തിലേക്ക് എത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നായിരുന്നു ബര്‍സോം മാതൃഭൂമിയിലേക്ക് എത്തിയത്. മാതൃഭൂമിയിലെ തന്നെ ഗ്രാഫിക് വിഭാഗം മേധാവിയും സീനിയര്‍ വീഡിയോ ഏഡിറ്ററും ഫോര്‍ത്തിലേക്ക് മാറി. അതേസമയം തന്നെ അഭിലാഷ് മോഹന്‍ മീഡിയ വണ്ണിലേക്ക് മടങ്ങുമെന്ന തരത്തിലും സൂചനകളുണ്ട്.

ചാനല്‍ കൂടുമാറ്റ ചര്‍ച്ചകളുടെ ഭാഗമായി കേള്‍ക്കുന്ന മറ്റൊരു പേര് നിഷ പുരുഷോത്തമന്റേതാണ്. മനോരമയില്‍ നിന്നും നിഷയെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ മാതൃഭൂമി ചരട് വലികള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മനോരമ സ്ഥാപനവുമായി ശക്തമായ ബന്ധമുള്ള നിഷ അതിന് തയ്യാറാവുമോയെന്നത് കണ്ടറിയേണ്ടതാണ്. അതേസമയം 24 ന്യൂസ് ചാനലില്‍ നിന്നും മാറിയ അനില്‍ അയിരൂരാണ് റിപ്പോര്‍ട്ടര്‍ സി ഇ ഒ ആയി പ്രവര്‍ത്തിക്കുന്നത്.