
സ്വന്തം ലേഖിക
ചങ്ങനാശേരി: ജോലിയ്ക്കിടെ ഷോക്കേറ്റ് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയ കെഎസ്‌ഇബി വര്‍ക്കറെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
ചങ്ങനാശേരി കെഎസ്‌ഇബി സെക്‌ഷനിലെ വര്‍ക്കര്‍ തിരുവനന്തപുരം സ്വദേശി ബിബിന്‍കുമാര്‍ (33)ആണ് പോസ്റ്റില്‍ കുടുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി പോലീസ് സ്‌റ്റേഷനു മുൻപിലുള്ള പോസ്റ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
ഒപ്പമുണ്ടായിരുന്ന സഹത്തൊഴിലാളികള്‍ പോസ്റ്റില്‍ കയറി രക്ഷാപ്രവര്‍ത്തനം നടത്തി.
അപ്പോഴേക്കും പോലീസും ചങ്ങനാശേരി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സജിമോന്‍ ടി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘവും കെഎസ്‌ഇബിയില്‍നിന്നു കൂടുതല്‍ ജീവനക്കാരും എത്തി. ലാഡര്‍, കയര്‍ എന്നിവയുടെ സഹായത്തോടെ ബിന്‍കുമാറിനെ പോസ്റ്റില്‍നിന്ന് ഇറക്കി ചെത്തിപ്പുഴ ആശുപത്രില്‍ പ്രവേശിപ്പിച്ചു.
പോസ്റ്റിലുള്ള ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതിനെത്തുടര്‍ന്ന് ബിനിന്‍കുമാറിന് ഷോക്ക് ഏല്‍ക്കുകയായിരുന്നുവെന്നും ഇതറിഞ്ഞ് വൈദ്യുതി ബന്ധം വിഛേദിച്ചതായും ഇതിനാല്‍ ബിബിന്‍കുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായും വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.