തൃശ്ശൂര്‍ ലോ കോളേജിൽ കെഎസ്‍യു – എസ്‌എഫ്‌ഐ സംഘർഷം; എട്ട് പേര്‍ക്ക് പരിക്ക്; കൊടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയിൽ കലാശിച്ചത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂര്‍: തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെ തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലും കെഎസ്‍യു – എസ്‌എഫ്‌ഐ സംഘര്‍ഷം.

അക്രമത്തിൽ നാല് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നാല് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഇവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പസിലെ കെഎസ്‍യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത് എന്നാണ് കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരുടെ ആരോപണം. തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് കെഎസ്‍യു കൊടികള്‍ തൃശ്ശൂര്‍ ലോ കോളേജിലും നശിപ്പിക്കപ്പെട്ടതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ കെഎസ്‍യു പ്രവര്‍ത്തകര്‍ റാഗ് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് എസ്‌എഫ്‌ഐ നല്‍കിയ മറുപടി.