വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന..! കോളേജ് വിദ്യാർത്ഥി പിടിയിൽ ; 5.6 ഗ്രാം എംഡിഎംഎയും പിടികൂടി
സ്വന്തം ലേഖകൻ
കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എ അമിത്തിൽ നിന്നും പിടികൂടി.
മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് അമിത് പിടിയിലാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ പക്കൽ നിന്നും തൂക്കം അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും കണ്ടെടുത്തു.
കോഴിക്കോട് ആന്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും, സബ് ഇൻസ്‌പെക്ടർ അരുണിന്റെയും നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ സുനോജ് കാരയിൽ ഷിനോജ് എം,സുഗേഷ് പി.സി, അജിത് പി, ശ്രീശാന്ത് എൻ.കെ എലത്തൂർ സ്റ്റേഷനിലെ എസ്.ഐ മാരായ പ്രകാശൻ ജയേഷ് എസ്.സി.പി.ഒ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.