
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് നോട്ടീസ്, പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തിയെന്ന് എ ഐ എഫ് എഫ്
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ.
ഐ എസ് എൽ 2023 സീസണിലെ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിനാണ് നോട്ടീസ് എന്നാണ് വിവരം.
എലിമിനേറ്റർ മത്സരം ഇതിന് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാടകീയ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളി മതിയാക്കി ഇറങ്ങിപ്പോവുകയായിരുന്നു. പരിശീലകൻ ഇവാൻ വുകോമനോവിച്ച് ആയിരുന്നു മത്സരം മതിയാക്കി മടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്.
എഐഎഫ്എഫിന്റെ 2021 ലെ ഡിസ്‌സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവനെതിരെ ചുമത്തിയിരിക്കുന്നത്. അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും പരിശീലകനെതിരെ ചുമത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു