video
play-sharp-fill

വൈക്കത്ത് വ്യാപാരിയെ വാഹനമിടിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റിൽ;  പിടിയിലായത് ഉദയനാപുരം, പെരുമ്പളം സ്വദേശി

വൈക്കത്ത് വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായത് ഉദയനാപുരം, പെരുമ്പളം സ്വദേശി

Spread the love

സ്വന്തം ലേഖിക

വൈക്കം: വൈക്കത്ത് കഴിഞ്ഞ ദിവസം വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി.

ഉദയനാപുരം നക്കംത്തുരുത്ത് ഭാഗത്ത് ചെട്ടിച്ചിറ വീട്ടില്‍ ഗോപി മകന്‍ പ്രവീണ്‍ ജി കുമാര്‍ (ആലു ) പെരുമ്പളം എസ്.കെ.വി സ്ക്കൂളിന് സമീപം ചെട്ടിപ്പറമ്പത്ത് വീട്ടില്‍ മന്മഥന്‍ മകന്‍ ശ്രീജിത്ത് (ടിട്ടു) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരും സുഹൃത്തായ ഷലീൽ ഖാനും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി വൈക്കം സ്വദേശിയായ വ്യാപാരിയെ ചാലപറമ്പ് ഭാഗത്ത് വച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മുന്‍പ് വ്യാപാരിയെ കയ്യേറ്റം ചെയ്തതിന് ഷലീൽ ഖാനെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ വ്യാപാരി പരാതി നൽകിയതിന്റെ വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്ന് വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിലൊരാളായ കൊട്ടാരം വീട്ടിൽ ഷലീൽ ഖാനെ ഇന്നലെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ ഇവർക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇവരെ പിടികൂടുകയായിരുന്നു.

വൈക്കം എ.എസ്.പി രാജേന്ദ്രദേശ്മുഖ് , എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അബ്ദുൽ സമദ്, സി.പി.ഓമാരായ അനസ്, ജാക്സൺ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.