
ഓസ്കർ നേടിയ ‘ദ എലിഫന്‍റ് വിസ്പേഴ്സി’ലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം ; പൊന്നാട അണിയിച്ച് എം കെ സ്റ്റാലിൻ ; ഒരു ലക്ഷം രൂപ വീതം പാരിതോഷികം
സ്വന്തം ലേഖകൻ
ചെന്നൈ : ഓസ്കര്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ ഡോക്യുമെന്‍ററി ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം.
ദമ്പതികളെ തമിഴനാട് സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആദരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് ആദരിച്ച മുഖ്യമന്ത്രി ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കി.
തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാന്‍മാര്‍ക്കും പുരസ്കാരത്തിന്‍റെ സന്തോഷ സൂചകമായി സ്റ്റാലിന്‍ ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
Third Eye News Live
0
Tags :