ഏത് ഗോവിന്ദന്‍ വന്നാലും തൃശ്ശൂര്‍ ഞാന്‍ എടുക്കും! ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി
സ്വന്തം ലേഖകൻ
തൃശ്ശൂർ: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് സൂചന നൽകി സുരേഷ് ഗോപി. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സിപിഎമ്മിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രസംഗം മുഴുവൻ.
2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് എന്നെ ആശ്ലാഷേിച്ച് വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും!
Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഏത് ഗോവിന്ദൻ വന്നാലും ശരി തന്നെ, ഗോവിന്ദാ… തൃശൂർ ഞാൻ ഹൃദയംകൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരേ നിങ്ങളെനിക്ക് തരണം. നിങ്ങൾ തന്നാൽ ഞാൻ എടുക്കും. കൂലിക്കെഴുതുന്നതിനു വേണ്ടി കോടിക്കണക്കിനു രൂപ സർക്കാർ ചെലവാക്കി നിയോഗിച്ചിട്ടുള്ള അന്തം കമ്മികളും ചൊറിയൻ മാക്രിക്കൂട്ടങ്ങളും വരൂ ട്രോള് ചെയ്യൂ”- സുരേഷ് ഗോപി പറഞ്ഞു.
ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ ആവശ്യപ്പെടാന്‍ കേരള സര്‍ക്കാരിനോട് കാല് പിടിച്ച് അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.