video
play-sharp-fill

35 വർഷത്തെ കാത്തിരിപ്പ്…! പൂർവവിദ്യാർഥി  സംഗമത്തിൽ പഴയ പ്രണയം വീണ്ടും പൂവിട്ടു…! പിരിയാൻ വയ്യെന്നായപ്പോൾ   അൻപതുകഴിഞ്ഞ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി…! നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ

35 വർഷത്തെ കാത്തിരിപ്പ്…! പൂർവവിദ്യാർഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും പൂവിട്ടു…! പിരിയാൻ വയ്യെന്നായപ്പോൾ അൻപതുകഴിഞ്ഞ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി…! നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: പത്താം ക്ലാസ് പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടിയ 50 കഴിഞ്ഞ
സുഹൃത്തുക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വർഷത്തിനുശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളാണ് പിരിയാൻ വയ്യെന്നായപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടിയത്.

മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. പഴയ കമിതാക്കൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ പ്രണയവും മോട്ടിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം ഒളിച്ചോടി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഭർത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നൽകി. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയവും ഒളിച്ചോട്ടവും പുറംലോകം അറിയുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇവർ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ട്.