ആദ്യം പ്രാർത്ഥന, പിന്നാലെ മോഷണം; ആലപ്പുഴയിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ അടിച്ചുമാറ്റി  യുവാവും യുവതിയും; മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ആദ്യം പ്രാർത്ഥന, പിന്നാലെ മോഷണം; ആലപ്പുഴയിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ അടിച്ചുമാറ്റി യുവാവും യുവതിയും; മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ യുവതിയും യുവാവും ചേർന്ന് മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം.

യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാർഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തിക്കാരൻ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോൾ ശ്രീകോവിലിനു മുന്നിൽ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരൻ എത്തിയപ്പോഴാണു കാണിക്ക വ‍‍ഞ്ചികൾ നഷ്ടമായ വിവരം മനസിലായത്. ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.

ക്ഷേത്രത്തിൽ മൂന്ന് മാസം മുൻപും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടർന്നാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.