സ്വന്തം ലേഖകൻ
തൃശൂര്‍: പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ആലേങ്ങാട് വെച്ച തടഞ്ഞുനിര്‍ത്തി കാറിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി.
ആമ്പല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ കാറില്‍വന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയവര്‍ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ചീട്ടുകളിക്കാനെത്തിയവരാണെന്ന് അറിഞ്ഞത്.ചീട്ടുകളി സംഘംതന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.