video
play-sharp-fill
സ്‌കൂട്ടറില്‍ നിന്ന് വീണു പരിക്കേറ്റ്  ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു; മരിച്ചത് ആര്‍പ്പൂക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ബി ഉഷാകുമാരി

സ്‌കൂട്ടറില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു; മരിച്ചത് ആര്‍പ്പൂക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ബി ഉഷാകുമാരി

സ്വന്തം ലേഖിക

കോട്ടയം: സ്‌കൂട്ടറിന് പിന്നില്‍ നിന്നു റോഡിലേക്കു വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രധാനാധ്യാപിക മരിച്ചു.

ആര്‍പ്പൂക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയും ആര്‍പ്പൂക്കര വാര്യമുട്ടം വടക്കേകള്ളികാട്ട് അരവിന്ദം മനോജ് കുമാറിന്‍റെ (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം) ഭാര്യ‌യുമാ‌യ ബി. ഉഷാകുമാരിയാ(53)ണു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആര്‍പ്പൂക്കരയിലാണ് അപകടം. മറ്റൊരു അധ്യാപികയ്‌ക്കൊപ്പം ബാങ്കില്‍ പോയി മടങ്ങും വഴി സ്‌കൂട്ടില്‍ കയറുന്നതിനിടെ പിന്നിലേക്കു വീഴുകയായിരുന്നു.

തലയടിച്ചു വീണ ഉഷാകുമാരിയെ ഉടന്‍തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30നു മരണം സംഭവിച്ചു.

സംസ്‌കാരം ഇന്നു രാവിലെ 11.30നു വീട്ടുവളപ്പില്‍. പരേത അമനകര ഏലപ്പള്ളി കുടുംബാംഗം. മക്കള്‍: അപര്‍ണ മനോജ് (മെഡിക്കല്‍ വിദ്യാര്‍ഥിനി), അരവിന്ദ് മനോജ് (ഐടി വിദ്യാര്‍ഥി സെന്‍റ് ജോസഫ് ചൂണ്ടച്ചേരി).