video
play-sharp-fill
പശുക്കിടാവിനെ കൊന്ന് മരത്തിന് മുകളിൽ തൂക്കിയ നിലയിൽ; അതിരപ്പിള്ളി എസ്റ്റേറ്റിൽ പുലിയുടെ ആക്രമണമെന്ന് സംശയം

പശുക്കിടാവിനെ കൊന്ന് മരത്തിന് മുകളിൽ തൂക്കിയ നിലയിൽ; അതിരപ്പിള്ളി എസ്റ്റേറ്റിൽ പുലിയുടെ ആക്രമണമെന്ന് സംശയം

സ്വന്തം ലേഖകൻ

കൊച്ചി: പശുക്കിടാവിനെ കൊന്ന് മരത്തിന് മുകളിൽ തൂക്കിയ നിലയിൽ കണ്ടെത്തി. പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പ് അതിരപ്പിള്ളി എസ്റ്റേറ്റ് ഒന്നാം ബ്ലോക്കിൽ പള്ളിക്കു മുകൾ ഭാഗത്താണ് സംഭവം. പുലിയുടെ ആക്രണമെന്നാണ് നാട്ടുകാർ പറയുന്നത്.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണു തൊഴിലാളികൾ ചത്ത പശുക്കിടാവിനെ മരത്തിനു മുകളിൽ കാണുന്നത്. പുലി കൊല്ലുന്ന ഇരയെ പിന്നീട് ഭക്ഷിക്കാൻ വേണ്ടി മരക്കൊമ്പിൽ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കാറുണ്ട്. ഒന്നാം ബ്ലോക്ക് കൂട്ടാലപ്പറമ്പിൽ കാർത്തുവിന്റെ പശുക്കിടാവിനെയാണു ചത്തനിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് നേരത്തെയും ഇത്തരത്തിൽ പശുക്കിടാവിനെ മരത്തിന് മുകളിൽ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.