play-sharp-fill
ഡ്രൈവിംഗ് ടെസ്റ്റിന് വന്ന സ്ത്രീയോട് വാഹനത്തിനുള്ളിൽ  വെച്ച്‌ മോശമായി പെരുമാറി; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ  കേസ്

ഡ്രൈവിംഗ് ടെസ്റ്റിന് വന്ന സ്ത്രീയോട് വാഹനത്തിനുള്ളിൽ വെച്ച്‌ മോശമായി പെരുമാറി; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

സ്വന്തം ലേഖിക

വടകര: ഡ്രൈവിംഗ് ടെസ്റ്റിനിടെ സ്ത്രീയോട് മോശമായി പെരുമാറിയതിനു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്.


എംവിഐ സുരേഷിനെതിരേയാണ് വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവാഴ്ച രാവിലെ ഡ്രൈവിംഗ് ടെസ്റ്റിനിടയിലാണ് സംഭവം. ഡ്രൈവിംഗ് സ്‌കൂളിന്‍റെ വാഹനത്തില്‍ വച്ച്‌ സ്ത്രീയോട് എംവിഐ അപമര്യാദമായി പെരുമാറുകയും അസ്ഥാനത്ത് സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പരാതി.

ടെസ്റ്റിനു വാഹനത്തിലുണ്ടായിരുന്നവര്‍ ഓരോരുത്തരായി ഇറങ്ങിയ ശേഷം ഒടുവില്‍ സ്ത്രീയും എംവിഐയും മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളൂ.

സംഭവത്തില്‍ വടകര സ്വദേശിയായ യുവതി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷിനെതിരേ വടകര ഡിവൈഎസ്പി ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് എംവിഐക്കെതിരേ കേസെടുത്തിരിക്കുന്നത്.