
സ്വന്തം ലേഖിക
കോട്ടയം: തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചെത്തിപ്പുഴ വെരൂർ ഭാഗത്ത് ഇളപ്പുങ്കൽ വീട്ടിൽ അഫ്സൽ മുഹമ്മദ് (30) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ അതിജീവിതയെ 2021ൽ പീഡിപ്പിച്ചതായി കൗൺസിലിങ്ങിനിടയിൽ പെൺകുട്ടി പറയുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ സാഗർ എം.പി, ചന്ദ്രകുമാർ, സി.പി.ഓ മാരായ സജിത് കുമാർ, ക്രിസ്റ്റഫർ, സെൽവരാജ്, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.