play-sharp-fill
‘ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനി‍ര്‍മിതമാണോ…? മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി; കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം

‘ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനി‍ര്‍മിതമാണോ…? മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി; കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി.


കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെ കോടതി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. ജൂണ്‍ ആറിന് മുമ്ബ് കൊച്ചിയിലെ മാലിന്യ സംസ്കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നാളെയും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി.
ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനി‍ര്‍മിതമാണോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു.

ഇത്തരത്തിലുളള അഗ്നിബാധ രാജ്യത്ത് പലയിടത്തും സംഭവിക്കുന്നുണ്ടെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഇതിന് മറുപടി നല്‍കി. മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തുവെന്ന് കോടതി ആരാഞ്ഞു.

സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവത്കരണവും നടത്തുന്നുണ്ടെന്നുമായിരുന്നു കോര്‍പറേഷന്‍ സെക്രട്ടറിയുടെ മറുപടി.
മാല്യന്യ തള്ളുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഡിസാസ്റ്റ‍ര്‍ മാനേജ്മെന്‍റ് അതോറിറ്റിയും അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലെവല്‍ അപ്പ്രോച്ച്‌ ഉദ്ദേശിക്കുന്നുവെന്നും കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് എന്ന നിലയില്‍ കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിയേയും നിയമിക്കാമെന്നും കോടതി അറിയിച്ചു. വരുന്ന ജൂണ്‍ ആറിന് മുമ്ബ് കൊച്ചിയിലെ മാലിന്യ സംസ്കരണുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണം. നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത് എന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു.

ഇതിന് വേണ്ടി ഉത്തരവിടാം. പക്ഷെ ഉത്തരവാദിത്വപ്പെട്ടവര്‍ കാര്യക്ഷേമമായി കാര്യങ്ങള്‍ നടപ്പാക്കണം. എന്താണ് എങ്ങനെ ആണ് ചെയ്യേണ്ടത് എന്നുള്ള ഡീറ്റൈല്‍ഡ് റിപ്പോര്‍ട്ട് നാളെ തരണമെന്നും സര്‍ക്കാരിനും കോര്‍പറേഷനും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനും നി‍ര്‍ദേശം നല്‍കി.