ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്തു..! വഞ്ചനാക്കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച 45കാരൻ പൊലീസ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: വഞ്ചനാക്കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച 45കാരൻ പൊലീസ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. ഡൽഹിയിലെ ഉത്തംനഗർ സ്വദേശിയായ ആനന്ദ് വർമയാണ് കമല മാർക്കറ്റ് പൊലീസ് സ്റ്റേഷന്റെ മൂന്നാംനിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യാൻ ഞായറാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരനായ സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ അജീത് സിങ് ആണ് ആനന്ദിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. ഉച്ചയ്ക്ക് 3.20 ഓടെ സ്റ്റേഷനിലെത്തിയ ആനന്ദിനെ ചോദ്യം ചെയ്യലിനുശേഷം പോലീസ് വിട്ടയച്ചു. എന്നാൽ സ്റ്റേഷന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ആനന്ദ് വർമ്മ താഴേക്ക് ചാടുകയായിരുന്നു.