video
play-sharp-fill

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: സ്കൂളുകൾക്ക് നാളെയും അവധി; പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: സ്കൂളുകൾക്ക് നാളെയും അവധി; പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് എറണാകുളത്തെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് കലക്ടർ.

അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾക്കാണ് അവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ആണ് അവധിയെന്നും പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല എന്നും കളക്ടർ അറിയിച്ചു.

Tags :