play-sharp-fill
പഴം തൊണ്ടയിൽ കുടുങ്ങി;  മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

പഴം തൊണ്ടയിൽ കുടുങ്ങി; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കൊച്ചി: പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. മുളന്തുരുത്തി വടക്കേക്കരയിൽ വീട്ടിൽ അജോയുടെയും നിമിതയുടെയും മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്.


ചേട്ടൻ നീരജ് പഴം കഴിക്കുന്നത് കണ്ട് നിമജ് കഴിക്കാൻ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ കുഞ്ഞിനെ മുളന്തുരുത്തി ആശുപത്രിയിലും അവിടെ നിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അമ്മ നിമിതയുടെ നടക്കാവിൽ ഉള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിൽ നടക്കും.