
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.
സൈക്കിളില്‍നിന്ന് വീണ് തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടിയുമായി കടവൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. എക്‌സ് റേയുമായി അത്യാഹിതവിഭാഗത്തിലുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുകൊടുത്തു. അപ്പോള്‍ അയ്യായിരം രൂപ വേണമെന്ന് കൈയാംഗ്യത്തിലൂടെ അദ്ദേഹം കാണിച്ചതായി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയും പൈസയുണ്ടെങ്കില്‍ ഇവിടെ വരേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയത്തിനോ കൊണ്ടുപൊയ്‌ക്കോളൂ ഇവിടെ വേറെ മരുന്നില്ല എന്ന് പറഞ്ഞു. കുട്ടിക്ക് പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും രാജേഷ് ആരോപിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സ് ഞങ്ങളുടെ വിലാസം എഴുതി എടുക്കുന്നതിനിടെ കുട്ടിയുടെ അവസ്ഥ കണ്ട്, കുട്ടിയുടെ കൈ കെട്ടിവിടട്ടേ എന്നു ചോദിച്ചപ്പോള്‍ കെട്ടിവിടണ്ട പോട്ടെ എന്നു പറഞ്ഞെന്നും രാജേഷ് പറഞ്ഞു.