play-sharp-fill
ചികിത്സ വൈകിയെന്ന്‌ ആരോപിച്ച്‌ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ കീഴടങ്ങി;  പൊലീസ് കേസെടുത്തിരിക്കുന്നത് ആറ് പേര്‍ക്കെതിരെ

ചികിത്സ വൈകിയെന്ന്‌ ആരോപിച്ച്‌ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ കീഴടങ്ങി; പൊലീസ് കേസെടുത്തിരിക്കുന്നത് ആറ് പേര്‍ക്കെതിരെ

സ്വന്തം ലേഖിക

കോഴിക്കോട്: ചികിത്സ വൈകിയെന്ന്‌ ആരോപിച്ച്‌ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങി.


കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ്‌ അലി എന്നിവരാണ് കീഴടങ്ങിയത്. നടക്കാവ് സ്റ്റേഷനില്‍ എത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്.

ഫാത്തിമ ആശുപത്രിയില്‍ വെച്ച്‌ ഒരാഴ്ച മുൻപ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. എങ്കിലും ശാരീരിക ആവശതകളെ തുടര്‍ന്ന് യുവതി ചികിത്സയില്‍ തുടരുകയായിരുന്നു.

ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി ടി സ്കാന്‍ റിസള്‍ട്ട്‌ വൈകിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതിനിടെയിലാണ് രോഗിയുടെ ബന്ധുക്കള്‍ നഴ്സിംഗ് കൗണ്ടറിന്‍റെ ചില്ലുകള്‍ ചെടിച്ചട്ടികള്‍ കൊണ്ട് എറിഞ്ഞ് തകര്‍ത്തത്.

ഇതിനിടെ സ്ഥലത്തെത്തിയ ഡോക്ടര്‍ അനിതയുടെ ഭര്‍ത്താവായ ഡോക്ടര്‍ അശോകനെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.