play-sharp-fill
വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു; മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് രാമപുരം സ്വദേശി

വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു; മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് രാമപുരം സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: കേരളത്തിലുടനീളം 30 ഓളം മോഷണ കേസുകളിൽ പ്രതിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു.


രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ മാസം 22 ആം തീയതി രാമപുരം കുടപ്പുലം എന്ന ഭാഗത്ത് വെച്ച് നടന്നുവരികയായിരുന്ന രാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ മാല വലിച്ചുപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളാണ് മോഷ്ടാവ് എന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനോടുവിലാണ് ഇയാളെ ഒറ്റപ്പാലത്തു നിന്നും പിടികൂടുന്നത്.

ഇയാൾക്ക് പാലാ, വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസും, മരങ്ങാട്ടുപള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്.

ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി.

പാലാ ഡി.വൈ.എസ്.പി തോമസ് എ.ജെ, രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ജിഷ്ണു എം.എസ്, എസ്.ഐ മനോജ് പി.വി, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.