
ചെങ്ങളത്ത് വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവം; കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
സ്വന്തം ലേഖിക
കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങളം കലയത്തുമൂട്ടിൽ വീട്ടിൽ സുരേഷ് കുമാർ മകൻ ആദിത്യൻ കെ.എസ് (24), അയ്മനം മര്യാതുരുത്ത് കുടയംപടി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ രഘു മകൻ വിഷ്ണു എം. ആർ(33)എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ചീത്ത വിളിക്കുകയും,ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബിനു തമ്പി, അനന്തു കെ സുരേഷ് എന്നിവരെ കഴിഞ്ഞ ദിവസം പിടികുടിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്.
കുമരകം സ്റ്റേഷൻ എസ്. എച്ച്.ഓ ബിൻസ് ജോസഫ്,എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഓ മാരായ സ്റ്റെഫിൻ, സുജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയിൽ ഹാജരാക്കി.