play-sharp-fill
ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് തള്ളി;   ഗഡുക്കളായി ശമ്പളം നല്‍കി കെഎസ്‌ആര്‍ടിസി; രണ്ടാം ഗഡു നല്‍കണമെങ്കില്‍ ധനവകുപ്പ് സഹായിക്കണമെന്ന് മാനേജ്മെന്‍റ്

ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് തള്ളി; ഗഡുക്കളായി ശമ്പളം നല്‍കി കെഎസ്‌ആര്‍ടിസി; രണ്ടാം ഗഡു നല്‍കണമെങ്കില്‍ ധനവകുപ്പ് സഹായിക്കണമെന്ന് മാനേജ്മെന്‍റ്

സ്വന്തം ലേഖിക

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് അവഗണിച്ച്‌ ശമ്പളം ഗഡുക്കളായി നല്‍കി കെ.എസ്.ആര്‍.ടി.സി.

പകുതി ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. രണ്ടാം ഗഡു നല്‍കണമെങ്കില്‍ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ മാത്രമേ ജീവനക്കാര്‍ക്ക് രണ്ടാം ഗഡു നല്‍കാനാകൂവെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. പ്രതിമാസ കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന 50 കോടി രൂപയില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും 12 നും 15 നും ഇടയിലാണ് ഈ തുക ലഭിക്കുന്നത്. ശരാശരി പ്രതിമാസ കളക്ഷന്‍ 200 കോടി രൂപയാണ്.

ഡീസല്‍ 104 കോടി, വായ്പ തിരിച്ചടവ് 30.18 കോടി, ടയറുകള്‍, സ്പെയര്‍ പാര്‍ട്സുകള്‍ എന്നിവയ്ക്കായി 10.50 കോടി, ഫാസ്ടാഗ്, ഫോണ്‍, ഇലക്‌ട്രിസിറ്റി ചാര്‍ജ് എന്നിവയ്ക്കായി 5 കോടി, ഡ്യൂട്ടി സറണ്ടര്‍, ഇന്‍സെന്‍റീവ് എന്നിവയ്ക്കായി 9 കോടി, പങ്കാളിത്ത പെന്‍ഷന്‍ എല്‍ഐസി എന്നിവയ്ക്കായി 6.35 കോടി രൂപ എന്നിങ്ങനെയാണ് ചെലവുകള്‍. ബാക്കിയുള്ള 35 കോടി രൂപ ശമ്പളത്തിന്റെ 45-50 ശതമാനം വരെ നല്‍കാനെ തികയു.