video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainപെരിന്തൽമണ്ണയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം; യുവതി അറസ്റ്റിൽ; ഒളിവിലായിരുന്ന ...

പെരിന്തൽമണ്ണയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം; യുവതി അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്

Spread the love

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തശേഷം ഒളിവിൽപോയ യുവതി അറസ്റ്റിൽ. വെള്ളില ആയിരനാഴിപ്പടി സ്വദേശിനി പൊട്ടൻകണ്ടത്തിൽ ആമിന(32)യാണ് മങ്കട പൊലീസിന്റെ പിടിയിലായത്.

കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക്,​ കോഴിക്കോട്ട്പറമ്പ് ശാഖ, വെള്ളില വനിതാ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പലതവണയാണ് ഇവർ മുക്കുപണ്ടം പണയെവെച്ച് പണംതട്ടിയെടുത്തത്. ബാങ്ക് സെക്രട്ടറിമാർ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പൊക്കിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് സെക്രട്ടറിമാരുടെ പരാതിയിൽ പൊലീസ് അന്വഷണം ഊർജിതമാക്കിയതോടെ ആമിന ഒളിവിൽ പോകുകയായിരുന്നു. പിന്നീട് പ്രതി കേരളത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ വേഷം മാറിയും മറ്റും ഒളിവിൽ താമസിച്ചു വരികയായിരുന്നു. പണം തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതി ഫോണുകൾ ഉപയോഗിച്ചിരുന്നില്ല.

എന്നാൽ മങ്കടയിലെയും മറ്റു പ്രദേശങ്ങളിലെയും നിരവധി ടെലിഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രഹസ്യ കേന്ദ്രത്തിൽ താമസിക്കുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments