സ്വന്തം ലേഖിക
മുണ്ടക്കയം: കാട്ടുതീയില്‍പ്പെട്ട മൂര്‍ഖന്‍ പാമ്പിന് രക്ഷകനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍.
പെരുവന്താനം പഞ്ചായത്തിലെ കുപ്പക്കയത്തെ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വ്യാഴാഴ്ചയുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പിനെ അവശനിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിമന്‍റുകൊണ്ട് തീര്‍ത്ത വാട്ടര്‍ ടാങ്കില്‍ അകപ്പെട്ട് കിടന്ന പാമ്പിനെ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സിലെ റസ്ക്യൂ ടീമില്‍ അംഗമായ മുണ്ടക്കയം പുത്തന്‍ചന്ത സ്വദേശി ഷാരോണ്‍ സുരക്ഷിതമായി പുറത്തെടുത്ത് കുടിക്കാന്‍ വെള്ളമടക്കം നല്‍കുകയായിരുന്നു.
പിന്നീട് സുരക്ഷിതസ്ഥാനതെത്തിച്ചു തുറന്നുവിട്ടു. ഷാരോണ്‍ മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി വെള്ളം നല്‍കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളാണ് പകര്‍ത്തിയത്.
ഇത് പിന്നീട് വൈറലാവുകയായിരുന്നു. ഷാരോണ്‍ പാമ്പ് പിടിത്തത്തില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.