video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ വിജയപുരം സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ വിജയപുരം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് വീട്ടിൽ ഷിബു കെ.കുരുവിള (41) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അതിജീവിതയുടെ നേരെ 2020, 2021 വർഷങ്ങളിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിത കൗൺസിലിങ്ങിനിടയിലാണ് ഈ കാര്യങ്ങൾ പറയുന്നത്.

തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാമ്പാടി,കറുകച്ചാൽ, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിൽ മോഷണകേസുകള്‍ നിലവിലുണ്ട്.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, സി.പി.ഓ മാരായ പ്രതീഷ് രാജ്, വിബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.