video
play-sharp-fill
ഭാര്യ കറുത്തുപോയതിനാൽ തങ്ങളുടെ സ്റ്റാറ്റസിന് മാച്ചാകുന്നില്ല;  ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ഭാര്യ കറുത്തുപോയതിനാൽ തങ്ങളുടെ സ്റ്റാറ്റസിന് മാച്ചാകുന്നില്ല; ഭാര്യയെ കൊലപ്പെടുത്തി യുവാവ്

സ്വന്തം ലേഖകൻ

കല്‍ബുറഗി: ഭാര്യയെ കറുപ്പുനിറത്തിന്റെ പേരില്‍ കൊലപ്പെടുത്തി യുവാവ്.ഷഹപൂര്‍ സ്വദേശിനിയായ ഫര്‍സാന ബീഗം (28) ആണ് കൊല്ലപ്പെട്ടത്.
കര്‍ണാടക കല്‍ബുറഗിയിലെ ജെവാര്‍ഗി താലൂക്കിലെ കെല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം.

ഏഴുവര്‍ഷം മുന്‍പായിരുന്നു ഖാജ പട്ടേല്‍, ഫര്‍സാനയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ട്.
കറുപ്പ് നിറത്തിന്റെ പേരില്‍ ഖാജ പട്ടേല്‍ എപ്പോഴും ഫര്‍സാനയെ പരിഹസിക്കുമായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖത്ത് എത്ര പൗഡര്‍ വാരി പൂശിയാലും നടിമാരുടെ ലുക്ക് ഒരിക്കലും കിട്ടില്ലെന്ന് എപ്പോഴും കുറ്റപ്പെടുത്തും. ഈ വിഷയം ഫര്‍സാന മാതാപിതാക്കളെ അറിയിച്ചിരുന്നു. തങ്ങളുടെ സ്റ്റാറ്റസിന് മാച്ചാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഖാജയുടെ കുടുംബം ഫര്‍സാനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപണം ഉയർന്നു.

ഫര്‍സാന മരിച്ചുകിടക്കുന്നതു കണ്ട് പാല്‍ക്കാരനാണ് ഷഹാപൂരിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചത്. മാതാപിതാക്കള്‍ എത്തിയപ്പോള്‍ ഫര്‍സാനയുടെ മൃതദേഹത്തിനരികില്‍ ഇരുന്ന് കരയുന്ന കുട്ടികളെയാണ് കണ്ടത്.

തുടര്‍ന്ന് ഫര്‍സാനയുടെ കുടുംബം ഖാജ പട്ടേലിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഖാജയും കുടുംബാംഗങ്ങളും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കല്‍ബുറഗി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഫര്‍സാനയുടെ മൃതദേഹം സംസ്കരിച്ചു. കുട്ടികളെയും വീട്ടുകാര്‍ ഷഹാപൂരിലേക്ക് കൊണ്ടുപോയി.

സ്ത്രീധന പീഡനത്തിന് കേസെടുത്തതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കല്‍ബുറഗി റൂറല്‍ ഡിവൈഎസ്പി ഉമേഷ് ചികാമത് പറഞ്ഞു.

Tags :