ദിവസവും ഒരേയൊരു ഇല മതി ഷുഗറും കൊളസ്‌ട്രോളും പമ്പ കടക്കാന്‍; ഒരു ചെടി നട്ടാല്‍ 60 വര്‍ഷം വരെ ഇല എടുക്കാം; മള്‍ബറി ചെടിയുടെ ഇല ദിവസേന കഴിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്….
സ്വന്തം ലേഖിക
കോട്ടയം: ഇന്ന് ഒട്ടുമിക്കപ്പേരും ഡയബറ്റീസ്, കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍ തുടങ്ങിയ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരാണ്.
മാറിയ ജീവിതരീതികളില്‍ ജീവിതശൈലീ രോഗങ്ങളും സാധാരണമായി. മിക്കവരും ഇത്തരം രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരോ ഇന്‍സുലിന്‍ എടുക്കുന്നവരോ ആയിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനോടൊപ്പം കൃത്യമായ വ്യായാമവും ഏറെ പ്രധാനമാണ്. അതേസമയം മിക്കയിടങ്ങളിലും കാണുന്ന മള്‍ബറി ചെടിയുടെ ഇല ദിവസേന കഴിക്കുന്നത് രോഗം ഭേദമാകാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
മള്‍ബറി ചെടിയ്ക്ക് ഡയബറ്റീസ്, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ തടയാനാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ചെടി നട്ടാല്‍ 60 വര്‍ഷംവരെ ഇതില്‍ നിന്ന് ഇല ലഭ്യമാകും എന്നതാണ് മള്‍ബറിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഈ ചെടിയ്ക്ക് ക്യാന്‍സറിന്റെ സാദ്ധ്യതവരെ പ്രതിരോധിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. മള്‍ബറിയുടെ ഇലയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പച്ചക്കറിയായ ചതുരപയറിന്റെ അതേ അളവില്‍ മള്‍ബറിയിലും അടങ്ങിയിട്ടുണ്ട്. ഫാറ്റി ലിവറിനും മള്‍ബറി ഇലകൊണ്ടുള്ള വിഭവങ്ങള്‍ ഏറെ ഗുണപ്രധാനമാണ്.
മുടിയ്ക്ക് ഉള്ള് ഉണ്ടാകാന്‍ സഹായിക്കുന്നു. അകാലനര ഒഴിവാക്കുന്നു, മുട്ടുവേദന, കാലുവേദന തുടങ്ങിയവ കുറയ്ക്കുന്നു. വൈറ്റമിന്‍ എ, സി, ഇ, കെ തുടങ്ങിയ വൈറ്റമിനുകളും മള്‍ബറിയില്‍ അടങ്ങിയിട്ടുണ്ട്.