play-sharp-fill
അരിക്കൊമ്പന്റെ ആക്രമണത്തിന് അറുതിയില്ല; ഇടുക്കി ശാന്തന്‍പാറയിൽ രണ്ട് വീടുകള്‍ കൂടി തകര്‍ത്തു; അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ പുരോ​ഗമിക്കുന്നു

അരിക്കൊമ്പന്റെ ആക്രമണത്തിന് അറുതിയില്ല; ഇടുക്കി ശാന്തന്‍പാറയിൽ രണ്ട് വീടുകള്‍ കൂടി തകര്‍ത്തു; അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ പുരോ​ഗമിക്കുന്നു

സ്വന്തം ലേഖകൻ

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയിൽ അരിക്കൊമ്പന്റെ ശല്യം വീണ്ടും. രണ്ടു വീടുകൽ തകർത്തു. ചിന്നക്കനാല്‍ 301 കോളനിയിലും, ആനയിറങ്കലിലുമാണ് വീടുകള്‍ തകര്‍ത്തത്.

ഇതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ വനം വകുപ്പ് തുടങ്ങി. രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമ്മിണിയമ്മയുടെ വീടാണ് കാട്ടാന തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാട്ടുകാരും വനപാലകരും എത്തി ആനയെ തുരത്തി. അതേസമയം അരിക്കൊമ്പനെ പിടികൂടാന്‍ ദ്രുതപ്രതികരണ സേന ഒമ്പതിന് എത്തും. ചിന്നക്കനാല്‍, ആനയിറങ്കല്‍ പ്രദേശത്തുതന്നെ കൂടൊരുക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.

മയക്കുവെടിവച്ചശേഷം കോടനാട്ടുവരെ പോകുന്നതിന്റെ സാങ്കേതികതടസ്സം മൂലമാണ് ചിന്നക്കനാല്‍ ആനയിറങ്ങല്‍ പ്രദേശത്ത് കൂടൊരുക്കാന്‍ തീരുമാനിച്ചത്. കൂടാതെ അക്രമകാരികളായ മറ്റുകൊമ്പന്‍മാരെയും നിരീക്ഷിക്കാനും പദ്ധതിയുണ്ട്.

ഫെബ്രുവരി 22ന് ആയിരുന്നു അക്രമകാരികളായ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ കാട്ടുകൊമ്പന്‍മാരെ പിടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വന്നത്.