
സ്വന്തം ലേഖിക
കോട്ടയം: ഓട്ടോറിക്ഷയില്‍ കറങ്ങി വിദേശ മദ്യവില്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
വടവാതൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ സരുണിനെയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് സംഘവും കോട്ടയം എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളില്‍ നിന്ന് 12 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടികൂടി. മദ്യം വില്പന നടത്തിയിരുന്നു ഓട്ടോയും കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ എക്‌സൈസില്‍ കേസുകള്‍ നിലവിലുണ്ട്. ജില്ല സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടന്ന റെയ്ഡില്‍ പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബി. ബിജു, രഞ്ജിത് കെ. നന്ത്യാട്ട്, പാമ്ബാടി റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.ജി. പ്രവീണ്‍കുമാര്‍, അഖില്‍ എസ്. ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.