ഹരിപ്പാട് പൊലീസ് ജീപ്പ് സ്കൂട്ടറില്‍ ഇടിച്ച്‌ അപകടം; മത്സ്യത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഹരിപ്പാട്: പൊലീസ് ജീപ്പ് സ്കൂട്ടറില്‍ ഇടിച്ച്‌ മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു.

തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടില്‍ മഞ്ചേഷാണ്( 36) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10.45 ആയിരുന്നു സംഭവം. സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് ജീപ്പും കൂട്ടിയിടിക്കുകയയാിരുന്നു.

കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരികയായിരുന്ന മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടം വരുത്തിവെച്ചത്.
അപകടത്തില്‍പ്പെട്ടവരെ പൊലീസ് ജീപ്പില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മഞ്ചേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ബിജുഷ. മകന്‍: അനുരാഗ്.