play-sharp-fill
‘ഡ്രൈ ഡേ ആയതിനാല്‍ വീട്ടില്‍ സൂക്ഷിച്ചു’;   ആലപ്പുഴയിൽ അനധികൃത മദ്യ വില്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി

‘ഡ്രൈ ഡേ ആയതിനാല്‍ വീട്ടില്‍ സൂക്ഷിച്ചു’; ആലപ്പുഴയിൽ അനധികൃത മദ്യ വില്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി

സ്വന്തം ലേഖിക

ചേര്‍ത്തല: അനധികൃത മദ്യ വില്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി.

അര്‍ത്തുങ്കല്‍ ആയിരം തൈപള്ളിപ്പറമ്പില്‍ ടോണിയെ (ഷെറിനെ -25) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്‍പ്പനയ്ക്കായി സൂക്ഷിച്ചുവച്ച മൂന്നു ലിറ്റര്‍ മദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഡ്രൈ ഡേ ആയതിനാല്‍ ഇയാള്‍ വീട്ടില്‍ മദ്യം സൂക്ഷിച്ചുവച്ച്‌ വില്‍പ്പന നടത്തി വരികയായിരുന്നു.

മദ്യം വിറ്റ് കിട്ടിയ 3000 രൂപയും എക്സൈസ് കണ്ടെടുത്തു. കുറച്ചു നാളുകളായി വ്യാപകമായി മദ്യ വില്പന നടത്തി വരികയായിരുന്ന ഷെറിനെ ഷാഡോ എക്സൈസ് സംഘം നിരീക്ഷിച്ചതിനുശേഷമാണ് പിടികൂടിയത്.

ഇയാള്‍ക്ക് മദ്യ വില്പന നടത്തുവാന്‍ നിരവധി ഏജന്റ്മാര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്നതായും ഷെറിന്‍ സമ്മതിച്ചതായും , ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി എക്സൈസിനെ ലഭിച്ചതായും, വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ വി ജെ റോയ് പറഞ്ഞു.

ചേര്‍ത്തല റേഞ്ച് അസിസ്റ്റന്റ് എക്സൈസ് എന്‍ ബാബു , പ്രിവന്റി ഓഫീസര്‍ ഷിബു പി ബെഞ്ചമിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബി എം ബിയാസ്, പി പ്രതീഷ് എന്നിവരും അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നു.