video
play-sharp-fill

കൊച്ചിയിൽ വീട്ടിൽ സൂക്ഷിച്ച 104 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊച്ചിയിൽ വീട്ടിൽ സൂക്ഷിച്ച 104 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കങ്ങരപ്പടിയില്‍ 104 ഗ്രാം എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്.

യുവാവ് ബാംഗ്ലൂരില്‍ നിന്ന് മാരക മയക്കുമരുന്ന് കൊച്ചിയില്‍ എത്തിക്കുന്നു എന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തിലാണ് ഷമീമിന്റെ വീട്ടില്‍ വിശദമായ പരിശോധന നടന്നത്. പലര്‍ക്കായി വില്‍പ്പന നടത്തുന്നതിനാണ് യുവാവ് എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിയതെന്ന് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.